കാഞ്ഞിരപ്പള്ളി: കോറോണാ ഭീതിയകറ്റു വാൻ മാസ്ക്ക് നിർമ്മാണവുമായി കുടുംബശ്രീ പ്രവർത്തകർ.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ തേജസ്, സൗഭാഗ്യ, ഐശ്വ ര്യാ ,ഒരുമ എന്നീ കുടുംബശ്രീകളിലെ എട്ടു പേർ ചേർന്നാണ് ആയിരത്തോളം മാസ്ക്കു കൾ നിർമ്മിച്ച് തുന്നത്. എട്ടാം വാർഡ് അംഗം എം.എ റിബിൻഷായുടെ ആവശ്യപ്രകാ രം കൊടുവന്താനം ജുമാ മസ്ജിദ് പരിപാലന സമിതി സെക്രട്ടറി നസീർ കരിപ്പായിലാണ് ഇതിനാവശ്യമായ തുണി വാങ്ങി നൽകിയത്.

കുടുംബശ്രീ ലീഡർ ദീപ്തി ഷാജി, ന ജി മുന്നിസ, റീനാ നൗഷാദ്, റജീനാ ഷരീഫ്, ഷാജിത, രഹനാ ഫാത്തിമ, ലൈജു റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് മാസ്ക്ക് തുന്നൽ നട ത്തിയത്.മാസ്ക്ക് തയ്യൽ പൂർത്തീകരിച്ച് തിങ്കളാഴ്ച മുതൽ വീടുകളിലെത്തിക്കും.