മുണ്ടക്കയത്തെ കുടുംബശ്രീകളുടെ നേതൃത്വത്തിൽ തവളപ്പാറയിൽ പ്രകൃതിദുരന്തത്തിന് ഇരയായ പത്മാവതിയമ്മക്ക് വീട് നിർമ്മിച്ച് നൽകി.പ്രകൃതി ദുരന്തത്തിൽ ഒട്ടനവധി പേർക്ക് വീടുൾപ്പെടെ ജീവിതകാലം മൊത്തം സമ്പാദിച്ചതത്രയും മഴവെള്ളപാച്ചിലിൽ ഒലിച്ച് പോയിരുന്നു. ഇവരെ സഹായിക്കാനായാണ് മുണ്ടക്കയത്തെ കുടുംബശ്രീയിലെ വീട്ടമ്മമാർ സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങിയത്.