കാഞ്ഞിരപ്പള്ളി: പ്രളയ, ഉരുള്‍പൊട്ടല്‍ മേഖലയില്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവ ര്‍ത്തകര്‍ വീട് നിര്‍മിച്ച് നല്‍കുന്ന ഫണ്ടിലേക്കുള്ള ആദ്യ തുക 19-ാം വാര്‍ഡിലെ കു ടുംബശ്രീ പ്രവര്‍ത്തകര്‍ കൈമാറി. വാര്‍ഡിലെ 16 കുടംബശ്രീകളിലായി 211 അംഗ ങ്ങള്‍ സമാഹരിച്ച 52,750 രൂപയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന് വാര്‍ ഡംഗം റിജോ വാളാന്തറയുടെ നേതൃത്വത്തില്‍ കൈമാറിയത്. ഒരു അംഗം 250 രൂപ വീതമാണ് വീട് നിര്‍മാണത്തിനായി നല്‍കുന്നത്.

പഞ്ചായത്തിലെ കുടുംബശ്രീയില്‍ നിന്ന് രണ്ട് വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. പ ഞ്ചായത്തില്‍ 312 കുടുംബശ്രീകളില്‍ നിന്നായി 4,472 അംഗങ്ങളാണുള്ളത്. ക്ഷേമകാ ര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ വി.എന്‍. രാജേഷ്, കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍ എസ്. ശ്രീകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സരസമ്മ, സി.ഡി.എസ്. അംഗങ്ങളായ ലൈല ഷാജി, സ്മിത രവി, സുജ മോഹന്‍, ശോഭന ഷാജി, അകൗണ്ടന്റ് എന്‍. റികാസ്  തുടങ്ങിയവര്‍ പങ്കെടുത്തു.