കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസനിലെ വി ജയികൾക്ക് അവാര്ഡുകൾ കൈമാറി. എരുമേലി സ്വദേശി സന്ദീപ് സെബാസ്റ്റ്യൻ, മല പ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി സുരേഷ് കാമിയോ ദ ന്യൂ ഇന്ത്യൻ എക്സ്പ്ര സ്, തിരുവനന്തപുരം ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കൽ എ ന്നിവരാണ് വിജയികളായതു. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പാണ് പുര സ്കാരം സമ്മാനിച്ചത്. തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേ ഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയുമായിരുന്നു ക്യാഷ് അവാർഡ്. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാന ത്തിന് അർഹനാക്കിയത്. ‘മതി, നിറഞ്ഞു വയറും മനസും’ എന്ന പേരിൽ ലഭിച്ച ഇൗ ചിത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സ ന്ദേശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി.2022 ഒാഗസ്റ്റ് 22 മുതൽ ഒക്ടോബർ 13 വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തിൽ ലഭിച്ച 700ലേറെ ചിത്രങ്ങളിൽ നിന്നാണ് വിജയചിത്രങ്ങൾ കണ്ടെത്തിയ ത്.