പൊൻകുന്നം ചിറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ  ആനക്കയം – മഞ്ഞാവ് റോഡിൽ കുടിവെള്ള പൈപ്പ് സാമൂഹ്യ വിരുദ്ധർ  തീവെച്ച് നശിപ്പിച്ചു.ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്.
ആനക്കയം, മഞ്ഞാവ്, പത്താശ്ശാരി, കോയിപ്പള്ളി, തൊമ്മിത്താഴെ, പോലീസ് കോളനി തുടങ്ങി 6 ഓളം കോളനികളെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാകുന്നതാണ് ആനക്കയം – മഞ്ഞാവ്  കുടിവെള്ള പദ്ധതി. പദ്ധതിയുടെ ഭാഗമായി റോഡിൽ സ്ഥാപി ച്ചിരുന്ന പൈപ്പിനാണ് സാമൂഹ്യ വിരുദ്ധർ  തീവെച്ച് നശിപ്പിച്ചത്.രാത്രിയാണ് സംഭവം നടന്നത്. രാത്രിയിൽ ആശുപത്രി ആവശ്യത്തിനായ   പോയവരാണ് സംഭവം ആദ്യം ക ണ്ടത് തുടർന്ന് വാർഡ് മെമ്പറേയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നുവെ ന്ന് വാർഡ് മെമ്പർ മോഹൻ കുമാർ പറഞ്ഞു.
പൈപ്പിൽ പൊട്രോളോ മറ്റോ  ഒഴിച്ച് തിയിട്ടതാകാംമെന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു.പത്തു മീറ്ററോളം പൈപ്പിനാണ് തിയിട്ട് നശിപ്പിച്ചത്.ഏകദേശം 25000 രൂപ യുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.ജൂൺ മാസത്തോടെ പണി പൂർത്തിയാ ക്കി കുടിവെള്ള വിതരണ നടത്താനായിരുന്നു ലക്ഷ്യം.ആനക്കയത്തെ കുളത്തിൽ നിന്നും മഞ്ഞാവിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിൻ്റെ പത്താശ്ശാരി ഭാഗത്തെ പൈ പ്പാണ് നശിപ്പിച്ചത്.പൊൻകുന്നം പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.