പാറത്തോട്: ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡിലെ സ്‌നേഹതീരം കുടിവെള്ള പദ്ധതി ആരം ഭിച്ചു. വാര്‍ഡംഗം ഡെയ്‌സി ജോര്‍ജുകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ചെമ്മുഴിക്കാട് മൈയ്യെത്താന്‍കര പ്രദേശത്തെ 66 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. 22. 33 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ വിഹിതമായ 16.74 ലക്ഷം രൂപയും,ഗ്രാമപഞ്ചായത്ത് വിഹിതമായി 3.34 ലക്ഷം രൂപയും ഉപഭോക്ത ക്കളുടെ വിഹിതം 2.33 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ലഭിച്ചത്.
15,000 ലിറ്ററിന്റെ ജലസംഭരണി സ്ഥാപിക്കുന്നതിനായി റോമി സേവ്യര്‍ മാതൃശ്ശേരിയി ലാണ് സൗജന്യമായി സ്ഥലം വിട്ട് നല്‍കിയത്. പഴുവത്തടം തോടിന് സമീപത്താണ് കുടി വെള്ള പദ്ധതിയുടെ കിണര്‍ സ്ഥിതിചെയ്യുന്നത്. കുടിവെള്ള പദ്ധതി പ്രസിഡന്റ് പി.എ ച്ച് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ തോമസ് സെബസ്റ്റിയന്‍, റ്റോമി പൂവത്തോലില്‍, ഷെഫീന ഷെമീര്‍, പ്രിയ ബിനോയി, പി.എ അന്‍ഷാദ്, സഫിയ ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Attachments area