പൊന്‍കുന്നത്ത് അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ അറുപത്തിരണ്ടായിരം രൂപയും, നിരവധി ബ്ലാങ്ക് ചെക്കുകളും, മുദ്രപത്രങ്ങളും,ആധാരങ്ങളും, ആര്‍ സി ബുക്കുകളും പിടിച്ചെടുത്തു.

പൊന്‍കുന്നം കോയിപ്പള്ളി, ചിറക്കടവ് മണ്ണപ്ലാവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.സംഭവ മുമായി ബന്ധപ്പെട്ട് കോയിപ്പള്ളി സ്വദേശി റഹിയാനത്ത്, മണ്ണ പ്ലാവ് സ്വദേശി സോണി എന്നിവര്‍ക്കെതിരെ കേസെടു ത്തു.



സോണിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.സോണിയുടെ പക്കല്‍ നിന്ന് പത്ത് പ്രോമിസറിനോട്ടുകളും, ആര്‍ സി ബുക്കുകളും, സ്റ്റാമ്പ് പേപ്പറുകളും പിടിച്ചെടുത്തു., റഹിയാനത്തിന്റെ പക്കല്‍ നിന്ന് അറുപത്തിരണ്ടായിരം രൂപയും, ആര്‍ സി ബുക്കുക ളും, മുദ്രപത്രങ്ങളും പിടിച്ചെടുത്തു.

മധ്യമേഖല ഐ ജി പി വിജയന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോട്ടയം ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിവിധ യിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് പിടി കൂടിയിട്ടുള്ളത്.