അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിമരിച്ച സംഭവ ത്തിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐയും കെഎസ് യുവും രംഗത്തു…

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വെച്ച് കഴി ഞ്ഞ ദിവസം മരണമടഞ്ഞ വിദ്യാർത്ഥിനിയുടെ മരണത്തെ സംബന്ധിച്ച് സമഗ്രാന്വേ ഷണം നടത്തണമെന്നും, മരണത്തിന് കാരണക്കാരായവർക്ക് സമഗ്രാന്വേഷണം നട ത്തി ശിക്ഷ ഉറപ്പാക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കോളേജിൽ രണ്ടാം വർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന ശ്രദ്ധ എന്ന വിദ്യാർത്ഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിലെ ശ്രദ്ധയുടെ മരണത്തിൽ അപ ലപിക്കുന്നുവെന്നും മരണത്തിൽ ദുരൂഹതയുള്ളതായി വിദ്യാർത്ഥികൾ ആരോപി ക്കു ന്ന സാഹചര്യത്തിൽ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുമ്പിൽ എത്തി ക്കെണമെന്നും കെ എസ് യൂ ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം. ശ്രദ്ധ എന്നസഹോ ദരിക്ക് നീതി ഉറപ്പാക്കണമെന്നും ഇല്ലങ്കിൽ ശക്തമായ സമര പരിപാടികളുമായി കെ എസ് യൂ മുന്നോട്ട് വരുമെന്നും കെ എൻ നൈസാം പറഞ്ഞു