കാഞ്ഞിരപ്പള്ളി : അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയ വിദ്യാർഥികളെ സൗജന്യമായി നാ ട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ശനിയാഴ്ച രാവിലെ പാറ ത്തോട്ടിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് “വാപ്പസ് ലോവോ” എന്ന പേരിൽ പദയാത്ര നടത്തി. പാറത്തോട്ടിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  സെബാസ്റ്റ്യൻ കുളത്തു ങ്കൽ ഫ്ലാഗ് ഓഫ് ചെയ്ത ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി റോണി.കെ ബേബി മുഖ്യ പ്ര ഭാഷണം നടത്തി.
സമാപനസമ്മേളനം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാ ഞ്ഞിരപ്പള്ളി പേട്ട കവലയിൽ യോഗത്തിന് നൽകിയ സ്വീകരണം കെപിസിസി സെക്രട്ടറി പി.എ സലിം ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ പി.എഷമീർ, പ്രകാശ് പുളിക്കൽ, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ബിനു സജീവ്, യൂത്ത് കോൺഗ്രസ് ജി ല്ലാ വൈസ് പ്രസിഡൻറ് നിബു ഷൗക്കത്ത്, സെക്രട്ടറിമാരായ നായിഫ് ഫൈസി, എം.കെ ഷമീർ, അമീർ, ഐഎൻടിയുസി നേതാക്കളായ സുനിൽ സി ബ്ലൂ, റെസിലി തേനംമാക്കൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ യോഗത്തെ സ്വീകരിച്ചു.