കാഞ്ഞിരപ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ നടത്തുന്നതു പ്രഖ്യാപനങ്ങൾ മാത്രമാണെന്നു കെഎസ്ടിയു കോട്ടയം ജില്ലാ നേതൃയോഗം ആരോപിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ പ്രഖ്യാപനം ഇതുവരെ യാഥാർഥ്യമായിട്ടില്ല. അധ്യാപക നിയമനങ്ങ ളിൽ അംഗീകാരം നൽകുന്നില്ല. വിഎച്ച്എസ്ഇയെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നുവരു ന്നതായും യോഗം ആരോപിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. കെഎസ്ടിയു ജില്ലാ പ്രസിഡന്റ് ടി.എ.നിഷാദ് അധ്യക്ഷത വഹി ച്ചു.

ജില്ലാ ജനറൽ സെക്രട്ടറി നാസർ മുണ്ടക്കയം കർമരേഖ അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല മുഖ്യപ്രഭാഷണവും മെംബര്‍ഷിപ് വിതരണം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എ.സലീമും നിർവഹിച്ചു.

എസ്ഇയു ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്, കെഎച്ച്എസ്ടിയു ജില്ലാ പ്രസിഡന്റ് പി.എ.ഇബ്രാഹിം കുട്ടി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം മുസല്യാർ, കെഎസ്ടിയു ഭാരവാഹികളായ ടി.എ.അബ്ദുൽ ജബ്ബാർ, തൗഫീഖ് കെ.ബഷീർ, കെ.എ. ഷെഫീർ ഖാൻ, വൈ.ജമാൽ എന്നിവർ പ്രസംഗിച്ചു.