കെ.എസ്.ടി.യു കോട്ടയം റവന്യൂ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപക വിദ്യാ ർഥി അനുപാതം 1:30, 1:35 എന്ന നിലവിലെ രീതി തുടരുക, ശമ്പള പരിഷ്കരണ നടപടി കൾ ഉടൻ പൂർത്തിയാക്കുക ,ഓൺലൈൻ ക്ലാസ് എല്ലാവർക്കും ലഭ്യമാക്കുക, പാo പു സ്തക വിതരണം ഉടൻ പൂർത്തിയാക്കുക തുടങ്ങി 38 ആവിശ്യങ്ങൾ അടങ്ങിയ അവകാ ശപത്രിക ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകി. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇൻ ചാർജ് കൃഷ്ണ കുമാറിന് കെ.എസ്.ടി. യു .കോട്ടയം ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം അവകാശപത്രിക സമർപ്പിച്ചു.സംസ്ഥാന സെക്രട്ടറി ടി.എ.നിഷാദ്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ.ഇബ്രാഹിം കുട്ടി, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി തൗഫീഖ് ബഷീർ ,ടി.എ. ജബ്ബാർ എന്നിവർ നേ  തൃത്വം നൽകി