ഭരണഘടന തന്നെ വധഭീഷണി നേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യം 2019 ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്.പൊന്‍കുന്നത്ത് കെ എസ് ടി എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു റിയാസ്.

ഭരണഘടനയെ വധിക്കാനിറങ്ങുന്നവര്‍ രാജ്യത്തെ തകര്‍ക്കാ ന്‍ ഇറങ്ങിയവരാണെന്നും. അവര്‍ രാജ്യത്തിനകത്ത് വിഘടനവാദം നടത്തുകയാണെന്നും റിയാസ് പറഞ്ഞു. ഇതിന് നേതൃത്വം കൊടുക്കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെ ന്നും, ഭരണഘടനയ്ക്ക് മുകളി ലാണ് ചില പ്രത്യയശാസ്ത്രങ്ങള്‍, ഭരണഘടനയെ ഇല്ലാതാ ക്കുന്നതിനോ,മാറ്റം വരുത്തു ന്നതിനോ കേന്ദ്ര മന്ത്രിമാരടക്കം മത്സരിക്കുകയാണെന്നും ഭരണഘടന അനുവദിക്കുന്ന സാ മൂഹിക നീതിയും,മതനിരപേക്ഷതയും ഉറപ്പ് വരുത്താന്‍ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണ യിക്കുന്ന പുതുതലമുറയെ സൃഷ്ടിക്കുന്ന അദ്ധ്യാപകര്‍ തയ്യാറാകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും റി യാസ് പറഞ്ഞു.കെ എസ് ടി എ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണണന്‍,സംസ്ഥാന സെക്രട്ടറി പി ഡി ശ്രീദേവി, എഫ്എസ്ഇറ്റിഒ ജില്ലാ സെക്രട്ടറി വി കെ ഉദയന്‍, കോണ്‍ ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത്,കെ എസ് ടി എ സംസ്ഥന എക്‌സിസിക്യൂട്ടിവ് കമ്മിറ്റിയംഗം പി ബി കുരുവി ള, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ വി അനീഷ്‌ലാല്‍, ബി ശ്രീകുമാര്‍, വി കെ ഷിബു എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ വി ജി ലാല്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ സാബു ഐസക് നന്ദിയും പറഞ്ഞു.