പൊ​ന്‍​കു​ന്നം: പ​ഴ​യ ടി​ക്ക​റ്റ് ന​ല്‍​കി ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ ക​ണ്ട​ക്ട​ർ​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി. 27ന് ​ഉ​ച്ച​യ്ക്ക് 12ന് ​എ​രു​മേ​ലി​യി​ലേ​ക്കു പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​രു​പ​താം മൈ​ലി​ല്‍ നി​ന്നു പൊ​ന്‍​കു​ന്നത്തേ​ക്ക് യാ​ത്ര ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ​യാ​ണ് ക​ണ്ട​ക്ട​ര്‍ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

പ​ത്തു രൂ​പ കൊ​ടു​ത്ത് എ​ട്ടു​രൂ​പയു​ടെ ബാ​ക്കി ചോ​ദി​ച്ച​പ്പോ​ള്‍ ക​ണ്ട​ക്ട​ര്‍ ബാ​ഗി​നു​ള്ളി​ല്‍ ത​പ്പു​ന്ന​ത് ക​ണ്ട് പ​രി​ച​യ​മു​ള്ള ക​ണ്ട​ക്ട​ര്‍ ആ​യ​തി​നാ​ല്‍ ബാ​ക്കി ഇ​പ്പം ഇ​ല്ലാ​യെ​ങ്കി​ല്‍ നാ​ളെ മ​തി​യെ​ന്നും പ​റ​ഞ്ഞ് യാത്രക്കാരൻ ക​ണ്ട​ക്ട​റു​ടെ പി​ന്നി​ലാ​യി സീ​റ്റി​ല്‍ ഇ​രു​ന്നു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ ടി​ക്ക​റ്റും ബാ​ക്കി​യും ത​ന്നു. എ​ന്നാ​ല്‍ ത​ന്‍റെ കൈ​യി​ല്‍ കി​ട്ടി​യ മു​ഷി​ഞ്ഞ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ രാ​വി​ലെ ഒ​മ്പ​തി​ന് കു​ന്നും​ഭാ​ഗ​ത്തു നി​ന്നു പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തേ​ക്ക് ഒ​രു യാ​ത്ര​ക്കാ​ര​ന് ന​ല്‍​കി​യ ടി​ക്ക​റ്റാ​യി​രു​ന്നു അ​തെ​ന്ന് മ​ന​സി​ലാ​യി.

പി​ന്നീ​ടാ​ണ് ക​ണ്ട​ക്ട​ര്‍ ബാ​ഗി​ല്‍ ത​പ്പി​യ​ത് പ​ഴ​യ ടി​ക്ക​റ്റാ​യി​രു​ന്നു എ​ന്നു മ​ന​സി​ലാ​യ​ത്. ഉ​ട​ന്‍ ത​ന്നെ യാത്രക്കാരൻ‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ടി​ക്ക​റ്റി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ന​മ്പ​ര്‍ മാ​റി അ​ടി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​താ​ണെ​ന്നു പറഞ്ഞ് അ​പ്പോ​ള്‍ ത​ന്നെ പ​ഴ​യ​ത് വാ​ങ്ങി പു​തി​യ ടി​ക്ക​റ്റ് ന​ല്‍​കി ക​ണ്ട​ക്ട​ര്‍ ത​ടി​ത​പ്പി.