കോട്ടയം ഭാഗത്ത് നിന്നും കുമളിയിലേക്ക് പോകുന്ന കുമളി ഡിപ്പോയിലെ ആർ.എ.കെ 580 എന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറാണ് മൊബൈൽ ഫോണിൽ പണിതു കൊണ്ട് റോഡിൽ നോക്കാതെയും കൈ വിട്ടും ബസ് ഓടിക്കുന്നത്.

കോട്ടയം കുമളി ടൗൺ റ്റു ടൗൺ സർവീസിലെ ഡ്രൈവറുടെ ഇ ഡ്രൈവിങ്ങ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്. കാഞ്ഞിരപ്പള്ളിയിൽ പേട്ടകവല മുതൽ ഫയർ സ്റ്റേഷനു സമീപം വരെയുള്ള സ്ഥലമാണ് വീഡിയോയിൽ കാണുന്ന പുറത്തെ ദൃശ്യങ്ങൾ.ബുധനാഴ്ച്ച രാവിലെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് കുമളി ഡിപ്പോയിലെ ഡ്രൈവര്‍ എം.ആര്‍ ജയചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു.

ഡ്രൈവറിനു സമീപത്തെ സ്ത്രീകളുടെ സീറ്റിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരി ക്കുന്നത്. എതിരെ വാഹനങ്ങൾ വരുന്നത് പോലും ശ്രദ്ധിക്കാതെയുള്ള ഈ ഡ്രൈവിങ്ങി നെതിരെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണിപ്പോൾ നടക്കുന്നത്.