കാഞ്ഞിരപ്പള്ളി:ദേശീയ പാതയില്‍ പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന് ആരോപിച്ചു കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ കൂവപ്പള്ളി സ്വദേശി സോണി ചെറിയാന് എതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ കണ്ണിന്റെ കൃഷ്ണമണിക്കു പരുക്കേറ്റ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കീഴാവൂര്‍ ശ്രീരാഗത്തി ല്‍ എസ്.ബി.സുഷാന്ത്(35) ആണ് കാഞ്ഞിരപ്പള്ളി സിഐക്കു പരാതി നല്‍കിയത്.

ഞായറാഴ്ച പുലര്‍ച്ചെ 3.15ന് കാഞ്ഞിരപ്പള്ളി 26ാം മൈലിലെത്തിയപ്പോഴാണ് സംഭവം. സുഷാന്ത് നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ – രാത്രി 9.45ന് തിരുവനന്തപുരത്തു നിന്നു നെടുങ്കണ്ടത്തിന് പുറപ്പെട്ട ബസില്‍ കോട്ടയത്തുനിന്നു കയറിയ സോണി വെളിച്ചി യാനി സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു. എന്നാല്‍ ബസ് വെളിച്ചിയാനി എത്തും മുന്‍പ് 26ാം മൈലില്‍ എത്തിയപ്പോള്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബസ് നിര്‍ത്തിയെങ്കിലും സ്ഥലം മാറിപ്പോയെന്ന് പറഞ്ഞ് ഇറങ്ങാതെ മുണ്ടക്കയത്ത് ഇറക്കി യാല്‍ മതിയെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് മുണ്ടക്കയത്തിന് യാത്ര ചെയ്യണമെങ്കില്‍ വീണ്ടും ടിക്കറ്റെടുക്കണമെന്ന് പറഞ്ഞ തോടെ ക്ഷുഭിതനായ ഇയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലെ ബാഗില്‍നിന്ന് എന്തോ ഒരു സാധനമെടുത്തു തന്റെ മുഖത്ത് അടിക്കുകയുമായിരുന്നുവെന്ന് സുഷാന്ത് പൊലീ സിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ സുഷാന്തിന്റെ കൈവശമുണ്ടായി രുന്ന ബാഗ് തെറിച്ചുപോയെന്നും ഇതില്‍നിന്നു 4000 രൂപ നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ട്രിപ്പും മുടങ്ങി.