വളവിൽ ഓവർടേക്ക് ചെയ്തതിനും അലക്ഷ്യമായും ഉദാസീനമായും അപകടരമായി വാഹനമോടിച്ചതിനാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്.കുമളി ഡിപ്പോയിലെ കോട്ടയം കുമളി ബസിലെ ( RI 945) ന്റ ഡ്രൈവർ മുരിക്കാശേരി സ്വദേശി അജി തങ്കപ്പനെതിരെയാണ് പോലീസ് കേസെ ടുത്തത്.
കഴിഞ്ഞ ദിവസം 6 മണിയോടെ എ.കെ.ജെ.എം സ്കൂളിന് സമീപത്തെ കൊടുംവളവി ൽ മറ്റൊരു കെ.എസ്.ആർ.ട്ടി സി യെ ഓവർടേക്ക് ചെയ്തതാണ് സംഭവത്തിനാധാരം. ഐ.പി.സി 279 എടപ്പു പ്രകാരം അലഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. റി പ്പോർട്ട് കെ.എസ്.ആർ ടി സി എം.ഡിക്കും അയച്ചു നൽകും