സംസ്ഥാനത്ത് 2020 ഓടു കൂടി ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ദൗത്യത്തി ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ പരിധിയിലുള്ള പ്രദേശങ്ങളി ലെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് വാർഡ് 7 ലെ മെമ്പർ  റോസമ്മ ടീച്ചറുടെ വസതിയിൽ നിന്നും ആരംഭിച്ച പ്രവർത്തനങ്ങൾ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് ഉത്ഘാടനം ചെയ്തു. വാർഡ് 3 ലെ മെമ്പർ മോഹൻ, ഡോ. മനു, ശ്രീ. ലഗേഷ് എന്നിവർ സംസാരിച്ചു. ആരോ ഗ്യ പ്രവർത്തകർ, ആഷ പ്രവർത്തകർ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടു ത്തു.

സർവ്വേ രീതി

ആഷ, അംഗൻ വാടി, കുടുംബശ്രീ പ്രവർത്തകരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. കുടുംബാംഗങ്ങൾക്ക് ക്ഷയരോഗ ലക്ഷണങ്ങളോ ക്ഷയരോഗ സാധ്യത കൂട്ടുന്ന ശീലങ്ങളോ ഉണ്ടോ എന്നാണ് മുഖ്യമായും കണ്ടെത്തുന്നത്. ക്ഷയരോഗ ബാധ സംശയിക്കുന്നവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് കഫ പരിശോധന, എക്സ് റേ എന്നിവ നടത്തി രോഗ നിർണ്ണയം നടത്തുകയും രോഗം സ്ഥിരീകരിക്കപ്പെടുന്നവർക്ക് സൗജന്യമാ യി ആധുനിക ചികിത്സ നൽകുകയും ചെയ്യും. മാർച്ച് 31 നകം സർവ്വേ പൂർത്തിയാക്കു മെന്ന് അധികൃതർ അറിയിച്ചു.