വൈദ്യുതി ചാർജ് വർദ്ധനവിലും ഇന്ധന വില വർദ്ധനവിലും പ്രതിഷേധിച്ച് കോൺഗ്ര സ് കാഞ്ഞിരപ്പളളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ ചൂട്ടുകൾ കത്തിച്ച് പ്രതിഷേധ സമരം നടത്തി.  മണ്ഡലം പ്രസിഡൻറ് ജോബ് കെ. വെട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ഡി സി സി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ടി. എസ് രാജൻ, കോൺ ഗ്രസ്  ബ്ലോക്ക്  ഭാരവാഹികളായ  സുനിൽ സീബ്ലൂ, പി പി എ സലാം പാറക്കൽ, റസിലി തേനംമാക്കൽ,ഷാജി പെരുന്നേപ്പറമ്പിൽ,അജ്മൽ പാറയ്ക്കൽ,അസി പുതുപ്പറമ്പിൽ,ബി ജു പത്യാല, ഈ. എസ് സജി ഇല്ലത്തുപറമ്പിൽ, സാബു കാളാന്തറ, കെ എസ് യു ജില്ലാ സെക്രട്ടറി കെ . എൻ നൈസാം, ശരത് മേച്ചേരിത്താഴെ എന്നിവർ പ്രസംഗിച്ചു.