കാഞ്ഞിരപ്പള്ളി: മഴക്കാറു കണ്ടാൽ മതി കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി മറയാൻ.
മഴയ്ക്കൊരുങ്ങുന്ന മാനത്തു  നിന്നും മഴത്തുള്ളികൾ താഴെ വീഴും മുമ്പേ മുടങ്ങുന്ന വൈദ്യുതി പിന്നീട് മഴ കഴിഞ്ഞ് മണിക്കൂറുകളെടുക്കും തിരിച്ചെത്താൻ. വൈദ്യുതി മടങ്ങുന്നതിനൊപ്പം വൈദ്യുതി ഒാഫിസിലെ ടെലിഫോണും തിരക്കിലോ ഒൗട്ട് ഒാഫ് ഒാർഡറോ ആകും. പകൽ ഏറിയ സമയവും കാഞ്ഞിരപ്പള്ളി ടൗണിൽ വൈദ്യുതിയി ല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

മഴയില്ലാത്ത സമയങ്ങളിൽ അസഹനീയ ഉഷ്ണവും ചൂടുമാണ് അനുഭവപ്പെടുന്നത്.
മഴയിലും കാറ്റിലും മരം വീണു  ലൈൻ പൊട്ടിയാണ് മഴക്കാലത്തെ വൈദ്യുതി മുട ക്കത്തിന് പ്രധാന കാരണം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മഴയില്ലാത്ത സമയങ്ങ ളും വൈദ്യുതി  മണിക്കുറുകൾ മുടങ്ങിയതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. റംസാൻ വ്രത കാലത്തേ വൈദ്യുതി മുടക്കം വിശ്വാസികളെ ദുരിതത്തിലാക്കുന്നതാ യും പരാതിയുണ്ട്. മഴയോ കാറ്റോ ഇല്ലെങ്കിലും മുന്നറിയില്ലാതെ വൈദ്യുതി മുടങ്ങും. നോമ്പു തുറക്കുന്നതിന് മുമ്പുംശേഷവും വൈദ്യുതി മുടങ്ങുന്നത് പതിവാണെന്നും പരാതിയുണ്ട്.

പകൽ വൈദ്യുതി തടസ്സം നീളുന്നതോടെ വീടുകളിലും , ഓഫിസുകളിലും, വ്യാപാര
സ്ഥാപനങ്ങളിലും ഇരിക്കാൻ കഴിയാത്ത വിധം ചൂടും ഉഷ്ണവുമാണ്. വൈദ്യുതി യെ ആശ്രയിച്ച് പ്രവർത്തിക്കുന്ന  കോൾഡ് സ്റ്റോറേജുകൾ ,ഹോട്ടലുകൾ,കൂൾബാറു കൾ,വിവിധ വർക്ക് ഷോപ്പുകൾ ,ഇതര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം
അവതാളിത്താലുകുന്നു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലും, ഫയർ സ്റ്റേഷനിലു,വൈദ്യുതിയില്ലെങ്കിൽ പകൽ സമയവും ഇരുട്ടാണ് .  മരങ്ങൾ ഏറെയുള്ള മലയോര മേഖലയിലെ നഗരങ്ങ ളിൽ വൈദ്യുതി ലൈൻ  ഭൂമിക്കടിയിലൂടെ കേബിൾ വഴിസ്ഥാപിക്കണമെന്ന് ഉപഭോ ക്താക്കൾ ആവശ്യപ്പെടുന്നു.

നഗരത്തിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.റംസാൻ വ്രത കാലത്തേ വൈദ്യുതി മുടക്കം വിശ്വാസികളെ ദുരിത ത്തിലാക്കുന്നു.മഴയോ കാറ്റോ ഇല്ലെങ്കിൽ പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങും. നോമ്പു തുറക്കുന്നതിന് മുമ്പും ശേഷവും വൈദ്യുതി മുടങ്ങുന്നത്
പതിവായതാണ് വിശ്വാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പുലർച്ചെ സുബ്ഹി ബാങ്കി നു മുന്നേ ആഹാര പാനീയങ്ങൾ വെടിഞ്ഞ് ആരംഭിക്കുന്ന വ്രതം അവസാനിക്കുന്നത് സന്ധ്യയ്ക്ക് മഗ്‌രിബ് ബാങ്കോടു കൂടിയാണ്. പുലർച്ചെ മുതൽ സന്ധ്യവരെ ആഹാര പാനീയങ്ങൾ വെടിഞ്ഞ് വ്രതമനുഷ്ടിക്കുന്നവർക്ക്,ഉച്ചകഴിഞ്ഞുള്ള  വൈദ്യുതി മുട ക്കം മൂലം  ആഹാരം പാകം ചെയ്ത് നൽകാൻ കഴിയുന്നില്ലന്നാണ് വീട്ടുകാരുടെ പരാതി.

ഇടക്ക് വരുന്ന വൈദ്യുതി പിന്നീട് നോമ്പ് വീടുന്ന സമയത്തും അതിന് ശേഷമുള്ള പ്രാർത്ഥന സമയങ്ങളിലും അപ്രതീക്ഷമായി മുടങ്ങുന്നത് മൂലം ജനം വലയുകയാണ്. കടുത്ത ചൂടുള്ള സമയത്തെപകൽ വൈദ്യുതി മുടക്കവും ജനങ്ങളെ വലയ്ക്കുന്നുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടി നിലച്ച വൈദ്യുതി വിതരണം പുനസ്ഥാപി ച്ചത് വൈകുന്നേരം 4.45ഓടു കൂടിയാണ്. നീണ്ട എൻഗേജ് ഡ്ടൂണിനു ശേഷം അവസാ നം ലാൻഡ് ഫോണിൽ ബൻധ പ്പെട്ടപ്പോൾ സബ് സ്റ്റേഷനു സമീപമുള്ള തകരാറാണ് കാരണമെന്ന് മറുപടി ലഭിച്ചു.കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണം നിലയ്ക്കാത്ത ദിവസങ്ങളില്ല. രാവും പകലും ഇതു തന്നെ സ്ഥിതി.പലപ്പോ ഴും പിറ്റേ ദിവസമാണ് വൈദ്യുതിയെത്തുക. റമദാൻ നോമ്പ് തുറക്കുന്ന സമയത്ത് വൈദ്യുതി വിതരണം നിലയ്ക്കുക്കുന്നത് പതിവു സംഭവമാണ്.കാഞ്ഞിരപ്പള്ളി, പാറ ത്തോട്, പഞ്ചായത്തുകളിലാണ് സ്ഥിരമായ വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്.