എരുമേലി : കിഴക്കൻ മേഖലയെ തകർത്ത പ്രളയത്തിൽ കെഎസ്ഇബി ക്കും വൻ നഷ്‌ ടം. മൊത്തം 15 ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങൾ നേരിട്ടെന്ന് എരുമേലി ഇലക്ട്രിക്കൽ സെക്ഷൻ അസി. എഞ്ചിനീയർ ബഷീർ പറഞ്ഞു. എയ്ഞ്ചൽവാലി ടൗണിൽ പള്ളി കുരി ശടി പ്രളയത്തിൽ മുങ്ങി താഴ്ന്നപ്പോൾ സമീപത്തെ ട്രാൻസ്‌ഫോർമർ തകർന്ന് നിലം പതി ച്ചു.

ട്രാൻസ്‌ഫോർമറിന്റെ ഏതാനും അവശിഷ്‌ടങ്ങൾ മാത്രമാണ് അവശേഷിച്ചത്. 11 കെ വി യുടെ ഇലക്ട്രിക് പോസ്റ്റുകൾ 11 എണ്ണവും എൽ ടി പോസ്റ്റുകൾ 26 എണ്ണവും തകർന്നു. അര കിലോമീറ്ററോളം 11 കെ വി ലൈൻ പൊട്ടി പ്രളയത്തിൽ ഒലിച്ചുപോയി. ഒന്നര കിലോമീറ്ററോളം എൽ ടി ലൈനുകളും തകർന്നു.എയ്ഞ്ചൽവാലി ടൗണിൽ പള്ളി കുരിശടി പ്രളയത്തിൽ മുങ്ങി താഴ്ന്നപ്പോൾ സമീപത്തെ ട്രാൻസ്‌ഫോർമർ തകർന്ന് നിലം പതിക്കുന്നതിന്റെ ദൃശ്യം.