ട്രാൻസ്ഫോർമറും പോസ്റ്റും ഏത് നിമിഷവും നിലം പതിക്കുന്ന രീതിയിൽ റോഡിലേയ്ക്ക് ചെരിഞ്ഞു. ഒഴിവായത് വൻ അപകടം…
കൊടുങ്ങൂർ ചാമംപതാൽ റൂട്ടിൽ രണ്ടാം മൈൽ ഷാപ്പു പടിക്ക് എതിർവശത്തെ ട്രാൻ സ്ഫോർമറും സ്ഥാപിച്ചിരുന്ന പ്പോസ്റ്റുകളും  റോഡിലേയ്ക്ക് ചരിഞ്ഞു . 11 കെ.വി ലൈൻ ഉൾപ്പടെ റോഡിലേയ്ക്ക് ചരിഞ്ഞു നിന്നത്. മതിയായ രീതിയിൽ പോസ്റ്റുകൾ ഉറപ്പിക്കാഞ്ഞതാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നവീക രണത്തിൻ്റെ ഭാഗമായി മുൻപ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന ഭാഗത്തെ മണ്ണ് എടുത്ത് മാറ്റിയിരുന്നു.പിന്നീട് ട്രാൻസ്ഫോർമർ സ്ഥാപിച്ചത് വേണ്ടത്ര ക്രമീകരണങ്ങൾ ഇല്ലാ തെയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സ്റ്റേ വയറോ, സുരക്ഷ വേലിയോ യാതൊരു ക്രമീകരണങ്ങളും ഇല്ലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പോസ്റ്റുകളുടെ ചുവട് ഇളകിയതാണ് ട്രാൻസ്ഫോർമറും ചരിയാൻ കാരണം. ട്രാൻസ്ഫോർമറും,ഇതിനൊപ്പമുള്ള 11 കെ.വി വൈദ്യുതി ലൈനും പൊട്ടി റോഡിൽ വീണിരുന്നെങ്കിൽ ഉണ്ടാകുന്നത് വൻ ദുരന്ത മാ യേനെ. ഇന്ന് സ്ഥലത്തെത്തി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഇത് പുനർസ്ഥാപിച്ചു.