സംസ്ഥാനത്തെ ആദ്യ 33 കെവി ഇന്‍ഡോര്‍ സബ്സ്റ്റേഷന്‍ ബഹു.വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി  ചൊവ്വാഴ്ച്ച(നവംബര്‍ 13) നാടിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ. ഡോ. എന്‍.ജയരാജ് അറിയിച്ചു.മണിമല,വെള്ളാവൂര്‍,കങ്ങഴ,ചിറക്കടവ്,റാന്നി,കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ ഏകദേശം 50000 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭി ക്കും.ഈ മേഖലകളിലെ ദീര്‍ഘകാലമായിട്ടുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് ഇതോടെ പരി ഹാരമാകും.

മദ്രാസ് ഐ ഐ ടിയുടെ സാങ്കേതിക സഹായത്തോടെ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയില്‍ ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് ജിപ്സം പാളികളാല്‍ നിര്‍മ്മിച്ച സബ്സ്റ്റേ ഷന്‍ 10 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.സംസ്ഥാനത്തെ ആ ദ്യത്തെ 33 കെ വി ഇന്‍ഡോര്‍ സബ് സ്റ്റേഷന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.അനുബ ന്ധമായി പണികഴിപ്പിച്ച മണിമല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടവും സബ്സ്റ്റേ ഷനോടൊപ്പം 2019 നവംബര്‍ 13 ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഉദ്ഘാടനം ചെയ്യും.40ലധികം വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടി ടം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്നതിന് ഇതോടെ പരിഹാരമായി. എം.എല്‍.എ. ഡോ.എന്‍.ജയരാജിന്റെ അധ്യക്ഷതയില്‍ മണിമല പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.എം.പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ബഹു.റാന്നി എം.എല്‍.എ. രാജു ഏബ്രഹാം മുഖ്യതിഥിയാകും.