രാവും പകലു o ഒരേ പോലെ വൈദ്യുതി വിതരണo  തടസപ്പെടുന്നത് ജനങ്ങൾക്ക് ഇരു ട്ടടിയായി.വൈദ്യുതി എപ്പോൾ വരുമെന്നോ പോകുമെന്നോ പറയാനാവാത്ത സ്ഥിതി യാണ്.ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ പരാതി പറയാൻ വിളിച്ചാൽ ഫോൺ തി രക്കിലാകും. അഥവാ എടുത്താൽ വ്യക്തമല്ലാത്ത മറുപടിയാകും പലപ്പോഴും ലഭിക്കു ക.
ഓരോ സെക്ക്ഷൻ ഓഫീസിന്റെ പരിധിയിലും ഓരോ മാസത്തിലും പല തവണ ലൈനുകൾ പൂർണ്ണമായും ഓഫാക്കി ടച്ചിംഗ് വെട്ടൽ നടത്താറുണ്ടെങ്കിലും ചെറിയ കാ റ്റടിച്ചാൽ പോലും 11 കെ വി ലൈൻ അടക്കമുള്ളവയിൽ മരച്ചില്ലുകൾ വീണ് വൈദ്യു തി തകരാർ സംഭവിക്കുക പതിവാണ്. വൈദുതി വിതരണം ഇടയ്ക്കിടെ തടസപ്പെടു ന്നത് വീടുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഇൻറ്റർ നെറ്റ് കഫേകൾ, അ ക്ഷയ കേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷൻ, ഹോട്ടലു കൾ എന്നിവയുടെ പ്രവർത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.
കാഞ്ഞിരപള്ളി, പൊ ൻകുന്നം, എലിക്കുളം, മണിമല, പാറത്തോട്, മുണ്ടക്കയം, പെരു വന്താനം, കൂട്ടിക്കൽ , എരുമേലി എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് 24 മണിക്കൂറും വൈദ്യു തി നിലയ്ക്കുക്കുന്നത്.ഉപഭോക്താക്കളുടെ എണ്ണമനുസരിച്ച് സെക്ഷൻ ഓഫീസുകളിൽ ലൈൻമാൻമാർ അടക്കമുള്ള ജീവനക്കാരില്ലാത്തത് അറ്റകു റ്റപണികളെ ബാധിക്കുന്നുണ്ട്.