ജനത്തെ വലച്ച് കെ.എസ്.ഇ.ബിയുടെ കറൻ്റ് കട്ട്

കാഞ്ഞിരപ്പള്ളി 110 കെവി വൈദ്യുതി സബ് സ്റേഷനിൽ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ കാഞ്ഞിരപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലെ ഫീഡറുകളിലും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അറിയിച്ചിരുന്നങ്കിലും രാത്രി ഏറെ വൈകിയും മിക്കയിടങ്ങളിലും വൈദ്യുതി നിലച്ച മട്ടാണ്. രാവിലെ കൃത്യം ഒമ്പത് മണിക്ക് പോയ വൈദ്യുതി രാത്രി ഒമ്പത് മണിയായിട്ടും പുനസ്ഥാപിച്ചിട്ടില്ല.

ജില്ലയുടെ കിഴക്കൻ മേഖലയിൽ മിക്ക ദിവസങ്ങളിലും മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വിതരണം തടസപെടുത്തുന്നത് സ്ഥിരം സംഭവമാണന്ന് ഉപഭോക്തതാക്കൾ പറയുന്നു..
കെ എസ് ഇ ബി യുടെ കാഞ്ഞിരപ്പള്ളി, വാഴൂർ , പാറ ത്തോട്, മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് മണിക്കൂറുകളോളം വൈദ്യുതി വിതരണം നിലയ്ക്കുന്നത്. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി തടസം ജനത്തെ ഏറെ വലക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളെ അടക്കം വൈദ്യുതി മുടക്കം ഏറെയും വലക്കുന്നത്. കൊടും ചൂടിൽ ഫാനുകൾ കൂടി പ്രവർത്തിപ്പിക്കുവാനാത്ത സ്ഥിതിയിൽ ജനം ഉരുകുകയാണ്.
ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ പരാതി പറയാൻ വിളിച്ചാൽ പലപ്പോഴും ഫോൺ തിരക്കിലായിരിക്കുമെന്നും പരാതിക്കാർ പറയുന്നു.