കാഞ്ഞിരപ്പള്ളി: നാല് ദിവസമായി മുടങ്ങി കിടന്ന വൈദ്യുതി പുനർസ്ഥാപിക്കാൻ ഒടു വിൽ കൈകുഞ്ഞുമായി കെ.എസ്.ഇ.ബി പാറത്തോട് ഓഫീസിൽ സമരവുമായെത്തേ ണ്ടി വന്നു ഇടക്കുന്നം കന്നുപറമ്പിൽ  നിഷാദിനും, ഭാര്യ സബീനയ്ക്കും.ഇവരുടെ വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള ചെറിയൊരു തകരാറുമൂലമാണ് വൈദ്യുതി ലഭിക്കാതിരുന്നത്.പ്രദേശത്ത് മറ്റ് വീടുകളിലെല്ലാം വൈദ്യുതി ഉള്ളപ്പോഴും നിഷാദിൻ്റെ വീട് മാത്രം നാല് ദിവസമായി ഇരുട്ടിലായിരുന്നു.നിഷാദിൻ്റെ 20 ദിവസം മാത്രം പ്രായ മുള്ള കുഞ്ഞും, രോഗിയായ പിതാവ് വീട്ടിലുണ്ടായിരുന്നു വൈദ്യുതി ലഭിക്കാതിരുന്നത് ഇവരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.
വൈദ്യുതി ഇല്ലാത്തത് മൂലം മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് കൊണ്ട് നാ ല് ദിവസമായിട്ട് കുഞ്ഞിൻ്റെ വസ്ത്രങ്ങൾ അലക്കാനോ,ആഹാരം പാകം ചെയ്യാനോ പോലും  വെള്ളമില്ലാത്ത സ്ഥിതിയായിരുന്നു.നിഷാദിൻ്റെ പിതാവ് അസുഖബാധിതനാ യതിനെ തുടർന്ന് ഇരുകാലുകളും മുറിച്ച് മാറ്റിയ നിലയിൽ കട്ടിലിൽ കിടപ്പാണ്.വെള്ള മില്ലാതിരുന്നത് മൂലം ഇദ്ദേഹത്തെ മലമൂത്ര വിസർജ്ജനം ചെയ്യിക്കാൻപോലും കഴിയാ ത്ത അവസ്ഥയുമായിരുന്നു. ഈ കാരണങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി  നിഷാദ് പരാതി ന ല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.പരാതി പറയാനായി അൻപതോളം തവണ  കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചതായും നിഷാദ് പറഞ്ഞു.
വൈദ്യുതി ബന്ധം പുനർസ്ഥാപിച്ച് കിട്ടുന്നതിനായി വാഹനം ഉൾപ്പെടെ എത്തിച്ച് നൽ കാമെന്ന് അറിയിച്ചിട്ടും പരാതി ക്രമം അനുസരിച്ചേ പരിഹരിക്കാൻ കഴിയുകയുള്ളൂ വെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നല്കിയ വിശദീകരണം. ഒടുവിൽ സഹികെട്ടാ ണ് നിഷാദും ഭാര്യ സബീനയും,മാതാവും കൈകുഞ്ഞുമായി പാറത്തോട് കെ.സ്.ഇ.ബി ഓഫീസിൽ എത്തുന്നത്.കൈ കുഞ്ഞുമായി പരാതി പറയാൻ എത്തിയ നിഷാദും കുടും ബവും തിരികെ വീട്ടിൽ എത്തുoമുൻപ് തന്നെ കെ.എസ്.ഇ.ബി അധികൃതർ വീട്ടിൽ എ ത്തി വൈദ്യുതി പുനർ സ്ഥാപിച്ച് നൽകി.