ചരിത്രത്തിലിതാദ്യമായി ലൈൻമാൻ ദിനമാഘോഷിച്ച് കെ എസ് ഇ ബി. ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകി സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കി വരുന്ന വിവി ധ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനമൊട്ടാകെയുള്ള ലൈൻമാൻ ദിനാഘോഷം. സം സ്ഥാനമൊട്ടാകെ വൈദ്യുതി ബോർഡിന് കീഴിൽ പതിനായിരത്തോളം ലൈൻമാരുണ്ടെ ന്നാണ് കണക്ക്.

ഇവരുടെ സുരക്ഷയുടെ കാര്യത്തിൽ മുൻകാലങ്ങളിൽ കാര്യമായ നടപടികൾ ബോർഡി ന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല എന്ന ആക്ഷേപം ഉയർന്നിരു ന്നു.എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിത്തുടങ്ങിയിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷ കൂടി ഉറപ്പു വരുത്തുകയാണ് ഇപ്പോൾ കെ എസ് ഇ ബി.സുരക്ഷ ഓഡിറ്റ് അടക്കം നടപ്പാക്കിയതിന് പുറമെ കഴിഞ്ഞ ഒക്ടോബർ മാസം മുതൽ നടപ്പാക്കി തുടങ്ങിയ ഓപ്പറേഷൻ രക്ഷ എന്ന പദ്ധതിയും വിജയകരമായി മുന്നേറുകയാണ്.

ഇതിന്റെ ഭാഗമായി പതിനയ്യായിരം രൂപ വിലവരുന്ന പതിനാല് ഐറ്റങ്ങൾ ഉൾക്കൊ ള്ളുന്ന സേഫ്റ്റി കിറ്റുകളും ഓരോ ലൈൻമാർക്കും നൽകി കഴിഞ്ഞു.ബെൽറ്റ്, ഗ്ലൗസ്, ഷൂ, ഹെൽമറ്റ്, എർത്ത് ചെയ്യാനുള്ള ഉപകരണങ്ങൾ എന്നിവയടങ്ങുന്നതാണ് സേഫ്റ്റി കിറ്റ്. 1957 ൽ സംസ്ഥാന വൈദ്യുതി ബോർഡ് രൂപികൃതമായതിന് ശേഷം ഇതാദ്യമായി ലൈൻമാൻ ദിനാഘോഷത്തിനും കെ എസ് ഇ ബി തുടക്കമിട്ടിരിക്കുകയാണ്. ജീവനക്കാ ർക്ക് തങ്ങളുടെ സുരക്ഷയെപ്പറ്റി ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ലൈൻമാൻ ദിനാഘോ ഷത്തിലൂടെ കെ.എസ്ഇബി ലക്ഷ്യമിടുന്നത്.

കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷണൽ ഓഫീസിൽ നടന്ന ലൈൻമാൻ ദിനാഘോഷം അസിസ്റ്റ ന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാ ആർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ മേഘാ മോഹൻ അധ്യക്ഷത വഹിച്ചു.വി.ഡി റജികുമാർ, പി ജെ സജീവ്, സോജൻ, റിജോ രാജൻ എന്നിവർ സംസാരിച്ചു.ലൈൻമാന്റെ ജോലിയിലെ സുരക്ഷ വീ ഴ്ചയും, പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.