കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കാർഷിക മേഖലയിലെ പദ്ധതികളായ കിഴങ്ങ് വർഗ്ഗ വിളകളുടെ നടീൽ വസ്തുക്കൾ വിതരണം വാഴവിത്ത് വിതരണം ,ഫലവൃക്ഷത്തൈ വിതരണം, ജൈവവള വിതരണം, പച്ചക്കറി തൈ വിതരണം എന്നീ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. ജൈ വവളം, ഫലവൃക്ഷതൈ എന്നിവക്ക്  ഗുണഭോക്തൃ വിഹിതമായി ഇരുന്നൂറ്റിയൻപത് രൂപാ അടക്കണം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമീപഭാവിയിൽ ഉണ്ടാകാനിടയുള്ള ഭ ക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാ രം നടപ്പിലാക്കുന്ന കൃഷി പ്രോൽസാഹന പരിപാടിയുടെ  ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ താൽപ്പര്യമുള്ളവർ മെയ് 6 നകം ബന്ധപ്പെട്ട വാർഡ് മെംബർമാർ വശം അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ രാജശ്രീ കെ കെ അറിയിച്ചു