പച്ചക്കറികളും ഇതര കൃഷികളും ചെയ്ത് സ്വയം പര്യാപ്ത നേടു എന്ന മുഖ്യമന്ത്രിയു ടെ ആഹ്വാനം അതേപടി ഇവിടെ നടപ്പാക്കുകയാണു് കൂവപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാർ.മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഹ്വാനത്തിനു പുറകേ സം സ്ഥാന സഹകരണ വകുപ്പിൻ്റെ നിർദ്ദേശം കൂടി വന്നതോടെ ഈ ബാങ്കിലെ വനിതകൾ ഉൾപ്പെടെ 14 ജീവനക്കാരാണ് സർവ്വലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് കൃഷിക്ക് തുടക്കം കുറിച്ചത്.

കൃഷി ചെയ്യാൻ ആവശ്യമായ ഒരേക്കറോളം ഭുമി തന്നു സഹായിച്ചത് ഈ ബാങ്കിൻ്റെ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സെബാസ്റ്റൻകുളത്തുങ്കലാണ്. കാഞ്ഞി രപ്പള്ളി – എരുമേലി റോഡിൻ്റെ ഓരത്ത് കൂവപ്പള്ളി ജംഗ്ഷനു സമീപമുള്ള ബാങ്ക് പ്ര സിഡണ്ടിൻ്റെ വീടിനോടുള്ള ചേർന്നുള്ള സ്ഥലത്താണ്‌ കൃഷിക്ക് തുടക്കം കുറിച്ചത്. തി കച്ചും സൗജന്യമായിട്ടാണ് പ്രസിഡണ്ട് കൃഷിക്കായ് സ്ഥലത്ത് നൽകിയിട്ടുള്ളത്.
മെയ് ദിനത്തിൽ സ്ഥലം കൃഷിയോഗ്യമാക്കുന്ന ജോലി തുടങ്ങി കപ്പ നടാനുള്ള കൂമ്പൽ ഉ ണ്ടാക്കി കഴിഞ്ഞു.കപ്പത്തടി നടൽ പൂർത്തിയാകുന്നതോടെ വഴുതന,പച്ചമുളക്, വെണ്ട യ്ക്കാ, വിവിധയിനം പയറുകൾ, കത്രിക്ക, വെള്ളരി, കുമ്പളം, പാവൽ തുടങ്ങിയവ കൃ ഷി ചെയ്യും. ഓണത്തിന് വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.ബാങ്കിൻ്റെ പ്രവർത്തന സമയത്തിനു ശേഷമാണ് ജീവനക്കാർ കൃഷിപണിക്ക് ഇറങ്ങുന്നത്.തങ്ങൾക്ക് നോട്ടെണ്ണാനും കണക്കുകൾ എഴുതാനും പലിശ കൂട്ടാനും മാത്രമല്ല അറിയാവുന്നതെന്നു് ജീവനക്കാർ തെളിയിച്ചു കൊണ്ടിരിക്കുന്നു. ബാങ്കിൻ്റെ സെക്രട്ടറി ജോസ് മനോജ് പാറ ടിയിൽ, അസിസ്റ്റൻറ്റ് സെക്രട്ടറി ജോർജ് ജോസഫ്, അക്കൗണ്ടൻറ്റ് പി കെ സജികുമാർ, ജോസിൻ ടി ടോം, ജിഖിൽ ജയിംസ്, സെബിൻ പി പീറ്റർ എന്നിവരാണ് കൃഷി പണിക്ക് നേതൃത്വം നൽകുന്നത്.