കാര്‍ഷിക സംസ്ക്കാരം വീണ്ടെടുക്കുവാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട് – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ…

കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്ക്കാരം വീണ്ടെടുക്കുവാനും, അ ത് പരിപോഷിപ്പിച്ച് കര്‍ഷകന്‍റെ വരുമാനം ഇരട്ടിയാക്കുവാനും സര്‍ക്കാര്‍ ജനങ്ങള്‍ ക്കൊപ്പമാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷി യിലേക്ക് എന്ന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല വിളമ്പരജാഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്ക ക്കുഴി ഉല്‍ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം ജെസ്സി ഷാജ ന്‍ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ പച്ചക്കറിവിത്തുകളുടെ വിതരണ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സോമന്‍ നിര്‍വ്വഹിച്ചു.പി.വൈ.എം.എ വായനശാല തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികര്‍ഷകരെക്കൊണ്ട്  ഒരു പൊതുസ്ഥലത്ത് ചേന നടീല്‍  ഉല്‍ഘാടനം കൃഷി അസി. ഡയറക്ടര്‍ എ.വി. അനിത നിര്‍വ്വഹിച്ചു.

ഇഞ്ചി കൃഷി ചെയ്ത പങ്കെടുത്ത 58 കുട്ടികര്‍ഷകരെ ചടങ്ങില്‍വച്ച് എം.എല്‍.എ ഉപ ഹാരം നല്‍കി ആദരിച്ചു. പി.വൈ.എം.എ. പ്രസിഡന്‍റ്  കെ.കെ. പരമേശ്വരന്‍, സെക്ര ട്ടറി കെ.ബി. സാബു, കൃഷി ഓഫീസര്‍ ട്രീസ സെലിന്‍, ആത്മ ബി.റ്റി.എം. പി.ജെ. മാത്യു, വിവിധ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.