കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ ലീലാമ്മയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രസിഡന്‍റും പരിശോധന നടത്തിയത്. ഇന്നലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്കും മെംബർമാർക്കും കോവിഡ് പരിശോധന നടത്തി. പരിശോധന ഫലം ഇന്ന് വരും.