കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ കാവൽക്കാരനിയിരിക്കും താനെന്ന് പറഞ്ഞ് അധികാരത്തി ൽ വന്ന നരേന്ദ്ര മോഡി രാജ്യത്തിന്റെ കൊള്ളക്കാരനായി മാറുകയാണ് ചെയ്തതെന്ന് കെ .പി .സി .സി പ്രസിഡന്റ് എം .എം ഹസ്സൻ അഭിപ്രായപ്പെട്ടു . ജനമോചനയാത്രക്ക് കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണത്തിനു നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരു ന്നു അദ്ദേഹം . ബി .ജെ .പി യുടെ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾ വലിയ ബുദ്ധിമുട്ടുക ൾ നേരിട്ടുകൊണ്ടിരിക്കുകയാണ് . വർഗീയത ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററികൾ ആയി രാജ്യത്തെ ഭരണകൂടം മാറി.പിഞ്ചു കുട്ടികൾക്ക് നേരെ പോലും കൊടിയ പീഡനങ്ങളും , അതിക്രമങ്ങളും അരങ്ങേറു ന്നു . രാജ്യത്തു ചർച്ച ചെയ്യുന്ന എല്ലാ സ്ത്രീ വിരുദ്ധ അതിക്രമങ്ങളുടെയും ഒരു ഭാഗത്തു ബി.ജെ. പി നേതാക്കന്മാരാണ് . കേന്ദ്രത്തിലെ ഏകാധിപത്യ ഭരണത്തിന്റെ തനിപ്പകർ പ്പാണ് കേരളത്തിലെ ഇടതുമുന്നണിയുടെ ഭരണം . കേരളത്തിൽ തേനും പാലും ഒഴുക്കു മെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണി ഇപ്പോൾ ഒഴുക്കുന്നത് മദ്യപ്പുഴക ളും , രക്തപ്പുഴകളും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു വർഷത്തിനിടയിൽ ആറോളം കസ്റ്റഡി മരണങ്ങൾ ആണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത് .

നിരപരാധികളെ പോലീസ് ചവുട്ടിക്കൊല്ലുന്നു . ദൈവത്തിന്റെ സ്വന്തം നാടായ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായി മാറിയെന്നും എം .എം ഹസ്സൻ പരിഹസിച്ചു. . കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ , പാലാ നിയോജകമണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തി ൽ നടന്ന സ്വീകരണയോഗം എ .ഐ .സി .സി സെക്രെട്ടറി പി .സി വിഷ്ണുനാഥ് ഉദ്ഘാട നം ചെയ്തു . കെ.പി.സി.സി സെക്രട്ടറി പി.എ സലിം അധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മഹിളാ കോൺഗ്രസ്  സംസ്ഥാന പ്രസിഡന്റ്  ലതികാ സു ഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കെ.പി.സി.സി വക്താക്കളായ രാജ് മോഹൻ ഉണ്ണിത്താൻ, ജോസഫ് വാഴക്കൻ, കെ.പി. സി.സി ജനറൽ സെക്രട്ടറിമാരായ ഭാരതീപുരം ശശി, ശൂരനാട് രാജശേഖരൻ, കെ പി അനിൽകുമാർ, ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് പി.എസ് രഘുറാം, ജെയ്സൺ ജോസഫ്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കുര്യൻ ജോയ്, ടോമി കല്ലാനി, കെ.പി.സി.സി അംഗങ്ങളായ തോമസ് കല്ലാടൻ, ഫിൽസൺമാത്യു, രാജൻ പെരുമ്പക്കാട്,  ഡി.സി.സി ഭാരവാഹികളായ പി.എ ഷെമീർ, ബിജു പുന്നന്താനം, റോണി.കെ.ബേബി, ഷിൻസ് പീറ്റർ, ജോമോൻ ഐക്കര, ടി.കെ സുരേഷ്കുമാർ, സുഷമ ശിവദാസ്, പ്രകാശ് പുളിക്കൻ, ജോയ് സ്കറിയ, യൂജിൻ തോമസ്, ബോബൻ തോപ്പിൽ ,ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ജോസഫ്, ജോ പായിക്ക്‌, റോയ് കപ്പലുമാക്കൽ, വി.എം ഇല്യാസ്, റോയ് മാത്യു, സതീഷ് ചൊള്ളാനി, യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റ് ജോബി അഗസ്റ്റിൻ, കെ.എസ്.യു ജില്ലാ പ്രസിഡൻറ് ജോർജ് പയസ്, സെക്രട്ടറി കെ.എൻ നൈസാം എന്നിവർ പ്രസംഗിച്ചു.