മകന്റെ കല്യാണ ചിലവിനായി കരുതിയ തുകയിൽ ഒരു വിഹിതം കോവിഡ് മൂലം ദു രിതമനുഭവിക്കുന്നവർക്കായി മാറ്റി വെച്ച് പ്രശസ്ത സംഗീതജ്ഞൻ കെപിഎസി രവി. മ കൻ രവിശങ്കറിന്റെ വിവാഹ ചിലവ് ഉപയോഗിച്ചാണ് ചിറക്കടവ് പഞ്ചായത്ത് 13,14 വാർഡുകളിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.സിപിഐ എം വാർഡ് കമ്മിറ്റികളു ടെ നേതൃത്വത്തിലാണ് വിതരണം.ഇതിനായുള്ള ഭക്ഷ്യധാന്യങ്ങൾ കെപിഎസി രവിയും മകൻ രവിശങ്കറും ചേർന്ന് കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എൻ ഗിരീഷ് കുമാർ ഏറ്റുവാങ്ങി.സിപിഐ എം വാഴൂർ ഏരിയാ കമ്മിറ്റിയംഗം എൻ കെ സുധാകര ൻ, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ബി സുരേഷ്കുമാർ, എം എസ് അജു, വി ജി ജയകൃഷ്ണൻ, ജിതിൻ രാജ് എന്നിവർ പങ്കെടുത്തു.