കാഞ്ഞിരപ്പള്ളി  മേഖലയിലെ തോട്ടം, ടിംബർ, ഹെഡ് ലോഡ്, ജനറൽ വർക്കേഴ്സ്, ഓ ട്ടോ ടാക്സി ഡ്രൈവർമാർ, ഉൾപ്പടെ എല്ലാ വിഭാഗം തൊഴിലാളികളുടെയും  ക്ഷേമത്തി നും അവകാശങ്ങൾക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ച  ജനകീയ നേതാവായിരുന്നു  കെ. പി ഷൗക്കത്ത് എന്ന് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ. ബേ ബി അഭിപ്രായപ്പെട്ടു . കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും ഐ.എൻ.റ്റി.യു.സി ജി ല്ലാ നേതാവുമായിരുന്ന കെ. പി. ഷൗക്കത്തിന്റെ 10-ാം അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് റസിലി തേനം മാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഐ എൻ റ്റി യു സി റീജിണൽ ജനറൽ സെക്രട്ടറി പി.പി. എ സലാം പാറയ്ക്കൽ, റീജി ണൽ വൈസ് പ്രസിഡന്റ് സക്കീർ ജഡ്ജ്,   കോൺഗ്രസ് ബ്ലോക്ക് നിർവ്വാഹ സമിതി യം ഗം പി. എം അജ്മൽ പാറക്കൽ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ടൗൺ യുണിറ്റ് പ്രസി ഡന്റ് നൗഷാദ് കാവുങ്കൽ, ജനറൽ സെക്രട്ടറി ശരത് മേച്ചേരിതാഴെ, കൺവീനർ നവാസ് പി എസ്. ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.