വെള്ളിയാഴ്ച രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥീകരിച്ചതോടെ നിലവിൽ കോവിഡ് ബാധിച്ച് 8 പേരാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.മുംബൈയില്‍നിന്ന് വന്ന വെള്ളാ വൂര്‍ സ്വദേശിയുടെയും(32) അബുദാബിയില്‍നിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെ യും(25) സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റിവായത്.

മുംബൈയില്‍നിന്നും മെയ് 19ന് കാറില്‍ എത്തിയ യുവാവ് വീട്ടില്‍ ക്വാറന്‍റയിനിലായി രുന്നു. മെയ് 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ മേലുകാവ് സ്വദേശി ഗാ ന്ധിനഗറിലെ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരു വരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജി ല്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.