ലഹരിക്കെതിരെയുള്ള പോരാട്ടം; ‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന് കോട്ടയത്ത് തുടക്കം..

‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊ ലീസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാരിക്കേച്ചർ/ചിത്രരചന കാമ്പയിന്‍ ജില്ല പൊലീസ് മേധാവി കെ കാർത്തിക് ഉദ്ഘാടനം ചെയ്‌തു.

സമൂഹം ഒറ്റക്കെട്ടായി പൊരുതിയാലെ ലഹരിക്കെതിരെയുള്ള പോരാട്ടം ലക്ഷ്യം കാ ണൂവെന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്. പൊലീസിന്‍റെ ‘യോദ്ധാവ്’ ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജനമൈത്രി പൊലീസിന്‍റെ സഹകര ണത്തോടെ സംഘടിപ്പിക്കുന്ന കാരിക്കേച്ചർ/ചിത്രരചന കാമ്പയിൻ ഉദ്ഘാടനം ചെ യ്‌തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്‌ടറേറ്റ് കവാടത്തിൽ കാൻ വാസിൽ ‘സേ നോ ടു ഡ്രഗ്‌സ്’ എന്നെഴുതിക്കൊണ്ട് എസ്‌പി കാമ്പയിന് തുടക്കം കുറി ച്ചു.

വിദ്യാർഥികൾക്കും കാമ്പയിനിൽ പങ്കെടുക്കാൻ എത്തിയവർക്കും ജില്ല പൊലീസ് മേധാവി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ, കോളജ് വിദ്യാര്‍ ഥി കളടക്കം നിരവധി പേർ കാമ്പയിനിൽ സജീവമായി പങ്കെടുത്തു. ഡിസിആർബി ഡി വൈഎസ്‌പി അനീഷ് വി കോര, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സി ജോൺ, കോട്ടയം വെസ്റ്റ് സിഐ അനൂപ് കൃഷ്‌ണ, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു ശ്രീജിത്ത്, ഈസ്റ്റ് എസ്ഐ എംഎച്ച് അനുരാജ്, ജനമൈത്രി പൊലീസ് കമ്മിറ്റി അംഗം അഡ്വ. വിആർബി നായർ എന്നിവരും പരിപാടിയിൽ സംസാരിച്ചു.