അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളില് ഉൾപ്പെട്ടതും കോടതികളിൽ തീർപ്പായതുമായ 17 കേസുകളിൽ പെട്ട 61.139 kg ഗഞ്ചാവ് കോട്ടയം ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മറ്റി യുടെ തീരുമാനപ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്. ഐ.പി.എസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജീവ് കുമാർ. സി, നർക്കോ ട്ടിക്ക് സെൽ ഡി.വൈ.എസ്.പി. എം. എം ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ 14.07.2022 തീയതി കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലുള്ള ഇന്സിനേറ്ററിൽ വച്ച് കത്തിച്ച്‌ നശിപ്പിച്ചു.