ജില്ലാ കളക്ടറുടെ താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്ക് കാ ഞ്ഞിരപ്പള്ളി താലൂക്കില്‍നിന്നുള്ള അപേക്ഷകള്‍ ഇന്ന് (ജൂണ്‍ 12) വൈകുന്നേരം നാലു വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതി നുള്ള അപേക്ഷകള്‍ നിലവില്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതിനാല്‍ ചികിത്സാ ധനസ ഹായത്തിനുള്ള അപേക്ഷകള്‍ ജില്ലാ കളക്ടറുടെ താലൂക്ക് തല അദാലത്തില്‍ പരിഗണി ക്കുന്നതല്ല. റേഷന്‍ കാര്‍ഡിനും വീടും സ്ഥലവും ലഭിക്കുന്നതിനുമുള്ള അപേക്ഷകളും താ ലൂക്ക് തല അദാലത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.മറ്റുള്ള എല്ലാ  വകുപ്പുകളിലേക്കുമു ള്ള പരാതികൾ പൊതുജനങ്ങൾക്ക് ചില കളക്ടറുടെ അദാലത്തിലേക്ക് നൽകാവുന്നതാ ണ് .താലൂക്കിലെ 25 അക്ഷയകേന്ദ്രങ്ങൾ വഴി പരാതികൾ സമരപ്പിക്കാവുന്നതാണ് .