ആദിവാസി കുട്ടികളടക്കമുള്ളവർക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി കോരുത്തോ ട് കൊമ്പുകുത്തി ട്രൈബൽ ഹൈസ്കുളിന് പുതിയ മന്ദിരം.നബാർഡ് രണ്ടു കോടി രൂപ ചെലവിൽ മൂന്നുനിലകളിലായി നിർമ്മിച്ചിട്ടുള്ള മന്ദിരത്തിന് 2022 സെപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൻലൈൻ സംവിധാനത്തിലൂടെ തറക്കല്ലിടുകയായി രുന്നു. ആറ് ക്ലാസ് മുറി, ഒരു സ്മാർട്ട് റൂം, ഹാൾ, അടുക്കള, ശൗചാലയം എന്നീ സൗക ര്യങ്ങളോടെയാണ് പുതിയ മന്ദിരം നിർമ്മിച്ചിട്ടുള്ളത്. ഇതിനോട് ചേർന്ന് രണ്ടു നിലക ളിലായി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ബഹു നില മന്ദിരത്തിൻ്റെ നിർമ്മാണം അവസാ ന ഘട്ടത്തിലാണ്.
കുടിയേറ്റ മേഖലയായ കൊമ്പുകുത്തി ഗ്രാമം മുണ്ടക്കയം – കോരുത്തോട് റോഡിലെ മടുക്കജംഗ്ഷനിൽ നിന്നും അഞ്ചു കിലോമീറ്റർ അകന്നു മാറി കഴിയുന്നു. മൂന്നു വശം ശബരിമല വനവും ഒരു വശം എസ്റ്റേറ്റ് മേഖലയുമാണ്. ഏതു നിമിഷവും കാട്ടാനയും മറ്റ് കാട്ടുമൃഗങ്ങളും പ്രത്യക്ഷപ്പെടാവുന്ന മേഖലയാണ്. തികച്ചും സാധാരണക്കാരുടെ കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ വിദ്യാഭ്യാസത്തിനെത്തുന്നത്.ആകെ രണ്ടു ബസ്സു കൾ മാത്രമാണു് രാവിലെയും വൈകുന്നേരവും ഇതിലെ സർവ്വീസ് നടത്തുന്നത്.28 ആദിവാസി കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നുണ്ട്. കുട്ടികളെ പഠനത്തിനായി സ്ളിലെത്തിക്കുവാൻ അധ്യാപകരും രക്ഷകർത്താക്കളുംചേർന്ന് ടെമ്പോ ട്രാവറും ജീപ്പും ഓട്ടോയും വാടകയ്ക്കെടുത്തിരിക്കുകയാണ്. 12 അധ്യാപകരും ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.വയനാട് സ്വദേശി പി കെ ഉഷാകുമാരിയാണ് ഹെഡ്മിസ്ട്ര സ്.
ഐ എസ് ആർ ഒയിലെ ഉദ്യോഗസ്ഥൻ ചന്ദ്രാനന്ദൻ ,പൂനാ യൂണിവേഴ്സിറ്റിയിലെ പ്രഫ: അഭിലാഷ്, എറണാകുളം ഡിവൈഎസ്പി ജയകുമാർ, എസ് ഐ സുരാജ്, കാഞ്ഞിര പ്പ ള്ളി വില്ലേജ് ഓഫീസർ സുബൈർ തുടങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിലെ പൂർ വ്വ വിദ്യാർത്ഥികളാണ്.വിദ്യാഭ്യാസ മന്ത്രി താമസിയാതെ ഇതിൻ്റെ ഉൽഘാടനം നട ത്തും. സിപിഐ എം കോരുത്തോട് ലോക്കൽ സെക്രട്ടറി പി കെ സുധീർ, ലോക്കൽ കമ്മിറ്റിയംഗം കെ അർ സെയ്ൻ, കോരുത്തോട് പഞ്ചായത്ത് അംഗം ലതാ സുശീലൻ എന്നിവരുടെ നേതൃത്വത്തിൽ ഉൽഘാടനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.