കാഞ്ഞിരപ്പള്ളി: വേണ്ടത് ഭയമല്ല, ജാഗ്രതയാണ് എന്ന സന്ദേശവുമായി കോറോണ വൈ റസ് ബാധക്കെതിരെയുള്ള ബ്രേക്ക് ദി ചെയിൻ ബോധവൽക്കരണ -പ്രതിരോധ ക്യാമ്പയി ൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഊർജിതമായി.പഞ്ചായത്തിന്റെയും, ആരോഗ്യ വകു പ്പിന്റെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രവർ ത്തനങ്ങൾ നടന്ന് വ രുന്നത്.പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പേട്ട കവല, ബസ്സ്റ്റാന്റ്  ഉൾപ്പെടെ പ്രധാനപ്പെട്ട പതിനെട്ട് കേന്ദ്രങ്ങളിൽ കൈയും, മുഖവും കഴുകാനായി സംവിധാനം ഏർപ്പെടുത്തി.

പേട്ടക്കവലയിൽ ബസ്‌ കാത്തിരുപ്പ് കേന്ദ്രത്തിൽ എം.ജി.സർവ്വകലാശാല സെനറ്റംഗം വി. പി.ഇസ്മായിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ ന സീർ, പഞ്ചായത്തംഗം എം.എ.റിബിൻ ഷാ, ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ബിജു എന്നിവർ നേതൃ ത്വം നൽകി.നിരീക്ഷണത്തിൽ കഴിയുന്ന 136 പേർക്ക് ലൈബ്രറി കൗൺസിലുമായി സഹ കരിച്ച് പുസ്തകങ്ങൾ എത്തിച്ചു നൽകും. കുടുംബശ്രീ യൂണിറ്റുകൾ വഴി മാസ്ക് നിർമി ച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് എട്ടാം വാർഡിൽ തുടക്കമായി.

കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് സാ നിറ്റൈസർ നിർമാണ പരിശീലനം ആരംഭിച്ചു.എസ്എഫ്ഐ നേതൃത്വത്തിൽ പേട്ടക്കവല യിലെ KE റോഡ് ബസ്സ്റ്റോപ്പിൽ കൈ കഴുകാനുള്ള സംവിധാനം ഏർപ്പെടുത്തി. പഞ്ചായ ത്ത് പരിധിയിലെ എല്ലാ ബാങ്കുകളിലും കൈ കഴുകാനുള്ള .സംവിധാനം ഏർപ്പെടുത്തി. ശാസ്ത്രസാഹിത്യ പരിഷത് കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ കേ ന്ദ്രങ്ങളിൽ ബോധവൽക്കരണ ലഘുലേഖ വിതരണം നടത്തി.