കാഞ്ഞിരപ്പള്ളി : സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറ സിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനും പൊതുജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെയും ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍  കാഞ്ഞിരപ്പള്ളി ടൗണില്‍ സൗജന്യ മാസ്ക് വിതരണം നടത്തി. കുരിശുകവലയിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാര്‍ക്ക് മാ സ്ക് നല്‍കിക്കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്‍റ് ജോമി കൊച്ചുപറ മ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്‍റ് ബെന്നി ച്ചന്‍ കുട്ടന്‍ചിറ, ജനറല്‍ സെക്രട്ടറി ബിജു പത്യാല, കത്തോലിക്ക കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം ജെയിംസ് പെരുമാകുന്നേല്‍, ഷാജി പുതിയാപറമ്പില്‍, ജോബി തെക്കുംചേ രികുന്നേല്‍, സിബി തൂമ്പുങ്കല്‍, മനോജ് മറ്റമുണ്ടയില്‍, സിബി മേക്കരശ്ശേരി, ബാബു മണ്ണി പ്ലാക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.