കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കിയതിനാൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ ഉൾപ്പെടെ ക്വാലാംലപൂരിൽ കുടുങ്ങി.കേരളാകോൺഗ്രസ് (എം ) ജോസ് കെ . മാണി വിഭാഗം നേതാവ് കാഞ്ഞിരപ്പള്ളി സ്വദേശി അജു പനയ്ക്കൽ ഉൾപ്പെടെയുള്ള മലയാളികൾ ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങി.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയ തോടെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുവാൻ സാധിക്കാതെ നിരവധി പേർ കുടുങ്ങി. അജു പനയ്ക്കൽ, റൂബിൻ ഇലവുങ്കൽ  എന്നിവർ ഉൾപ്പെടെയുള്ള നിര വധി മലയാളികൾ  മലേഷ്യയിലെ  ക്വാലലംപൂർ വിമാനത്താവളത്തിൽ  കുടുങ്ങി കിട ക്കുകയാണ്.
ബുധനാഴ്ച വൈകിട്ട് 5.30മുതലാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയ തെങ്കിലും മലേഷ്യയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഇന്നു മുതൽ റദ്ദാക്കിയതോടെയാണ്  മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് ഇന്ത്യക്കാർ ക്വാലലം പൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്. അജു പനയ്ക്കലും, റൂബിൻ ഇലവുങ്കലും സ്വകാര്യ ആവശ്യത്തിനായി മലേഷ്യ സദർശിക്കുവാൻ പോയപ്പോഴാണ് അപ്രതീക്ഷി തമായ യാത്രാ വിലക്കിൽ പെട്ട് വിമാനത്താവളത്തിൽ കുടുങ്ങിയത്.