കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാ വിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബാസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 15 വരെ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, നൊവേന, 5.30ന് വിശുദ്ധ കുർബാന. 11, 12 തീയതികളിൽ രാവിലെ 5.45ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, 5.30ന് വിശുദ്ധ കുർ ബാന. 13ന് രാവിലെ 5.45നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, വൈകു ന്നേരം 6.30ന് വിവാഹ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ.

14ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, 5.30ന് വിശുദ്ധ കുർബാന. 6.30ന് സ്നേഹവിരുന്ന്. 15ന് രാവിലെ 5.45നും 7.30നും വിശുദ്ധ കുർബാന, 10ന് കുളപ്പുറം, പനച്ചേപള്ളി വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, 10.30ന് വിശുദ്ധ കുർബാന – ഫാ. സെബാസ്റ്റ്യൻ കിളിരൂപറന്പിൽ, വൈകുന്നേരം 4.30ന് നെടുമല, തുരുത്തിപ്പടവ്, തെങ്ങനാപടവ് കൂവപ്പള്ളി ഒന്ന്, രണ്ട് വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, അഞ്ചിന് വിശുദ്ധ കു ർബാന ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ, 6.30ന് ടൗൺചുറ്റി പ്രദക്ഷിണം, പ്രസംഗം – ഫാ. ജിക്കു നരിപ്പാറയിൽ, രാത്രി 8.30ന് നാടകം.