കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സഹകരണ ഓണ വി പണി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് പ്രസിഡന്റുമായ സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതു വി പണിയേക്കാള്‍ വിലക്കുറവില്‍ ഓണവിപണിയില്‍ നിന്നു ലഭിക്കും. 350,000 രൂപയുടെ 550 കിറ്റുകളാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബാങ്ക് ബോര്‍ഡ് അംഗങ്ങളായ ജോസുകുട്ടി കറ്റോട്ട്, കെ.വി. ജോസ് കൊള്ളിക്കുളവില്‍, ടോമി ജോസഫ് പന്തലാനിക്കല്‍, ബിജോ സഖറിയ മോളോപ്പറമ്പില്‍, ജോളി ഡൊമിനിക് നെടും പറമ്പില്‍, ആന്‍സി ജോസഫ് വാന്തിയില്‍, ബാങ്ക് സെക്രട്ടറി ജോസ് മനോജ് എന്നിവര്‍ നേ തൃത്വം നല്‍കി.