ക്ഷീരവികസന വകുപ്പിന്റെയും കൂവപള്ളി സെന്റർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപള്ളി ബ്ലോക്ക് തല ക്ഷീരദിനാചാരണവും കർഷക സമ്പർക്കപരിപാടിയും കൂവപള്ളി  സർവീസ് കോ. ഓപ്പറേറ്റിവ് ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തി. അഡ്വ :സെബാസ്‌റ്റ്ൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ് അങ്കണവാടി കുട്ടികൾക്ക് പാൽ,പാലുൽപ്പന്നങ്ങ ളും വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് എസ് എച്ച്‌ ബാലി കാ ഭവൻ കുട്ടികൾക്ക് പാൽ വിതരണം നടത്തി.ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത് മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജോജി തോമസ്,ഏലിയാമ്മജോസഫ് ,സംഘം പ്രസിഡന്റ് ശ്രീ ജെയിൻ മാത്യു കാരക്കാട്ട് എന്നിവർ സംസാരിച്ചു..ക്ഷീരവികസന ഓഫീസർ ജിസാ ജോസഫ്,ഡോ നെൽസൺ മാത്യു ,ഡയറി ഫാo ഇൻസ്ട്രക്ടർ ദേവി വി ആർ  ,എന്നിവർ ക്ളാ സുകൾ നയിച്ചു.