കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയു ടെ ആദ്യ യോഗത്തില്‍ വച്ച് യു.ഡി.എഫ്. പാനലിനെ നയിച്ച ജില്ലാ പഞ്ചായ ത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റായും, കെ.ജെ. ജോസുകുട്ടി കല്ലംമാക്കല്‍ വൈസ് പ്രസിഡന്റായും ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെ ട്ടു.കഴിഞ്ഞ 6 ഭരണസമിതികളിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 27 വര്‍ഷമായി തുടര്‍ച്ചയായി കൂവപ്പള്ളി സര്‍ വ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്.

ഇതില്‍ 10 വര്‍ഷക്കാലം പ്രസിഡന്റായും 4 വര്‍ഷക്കാലം വൈസ് പ്രസിഡന്റായും പ്ര വര്‍ത്തിച്ചിരുന്നു.34 വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൂവപ്പള്ളി സര്‍വ്വീസ് സ ഹകരണ ബാങ്കിനെ തൊട്ട് മുന്‍പത്തെ ഭരണസമി തിയുടെ കാലത്ത് അറ്റനഷ്ടം പരിഹരി ച്ച് ആദ്യമായി ലാഭവിഹിതം വിതര ണം ചെയ്തത് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡ ന്റായി പ്രവര്‍ത്തിച്ച 2014-15 സാമ്പത്തിക വര്‍ഷത്തിലാണ്.

കൂടാതെ നിര്‍ധനരായ 5 പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത് മംഗല്യനിധി ആവിഷ്‌കരിച്ചതും,നിര്‍ധനരായ രോഗികള്‍ക്കും,പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇടയായവ ര്‍ക്കും, വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്കും മറ്റും സഹായം നല്‍കുന്നതിന് പൊതു നന്മ ഫണ്ട് രൂപീകരിച്ചതും എ ല്ലാം ഇദ്ദേഹം മുന്‍പ് പ്രസിഡന്റായിരുന്ന കാല ഘട്ടങ്ങളായിരുന്നു.ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കുകയും,സാമൂഹ്യ പ്രതിബദ്ധത മു ന്‍നിര്‍ത്തി യുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ആവിഷ്‌കരിക്കുമെന്നും പുതിയ പ്രസിഡ ന്റ് അറിയിച്ചു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. ജോസുകുട്ടി കല്ലംമാക്കല്‍ മുന്‍പ് 5 വര്‍ഷക്കാലം ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളും,കൂവപ്പള്ളി സെന്റ് ജോസഫ്സ് ചര്‍ച്ച് ട്രസ്റ്റി,സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുള്ള വ്യക്തിയുമാണ്.