കൂട്ടിക്കൽ: 2021 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അഞ്ചു കുടും ബങ്ങൾക്ക് പുതുതായി നിർമ്മിച്ച നൽകിയ വീടുകൾ മാർച്ച് പത്തിന് രാവിലെ 10.30 ന് മന്ത്രി വി എൻ വാസവൻ കൈമാറും.

കൂട്ടിക്കൽ – ചോല ത്തടം റോഡിൽ 150 മീറ്റർ ദൂരത്തിൽ 22.5 സെൻ്റ് സ്ഥലത്താണ് അ ഞ്ചു വീടുകൾ നിർമ്മിച്ചിട്ടുള്ളതു്. കെഎം ജലീൽ കടവുകരയിൽ, ബീനാ ബാബു റാം ശാരദാ മന്ദിരം, എൻ ബിജു ശാരദാ മന്ദിരം, വിനോദ് തോമസ് കുന്നപ്പള്ളി, സിദിഖ് ക ടവുകര എന്നിവരുടെ നേതൃത്വത്തിൽ ബൻധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ സ ഹായത്തോടെ കുട്ടിക്കൽ പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണു് ഈ വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ സെബാസ്ത്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനാ കും. വസ്തുവിൻ്റെ പ്രമാണങ്ങൾ മുൻ നിയമസഭാംഗം കെ ജെ തോമസ് കൈമാറും. ബീനാ ബാബുരാജ് വീടുകൾ നിർമ്മിച്ച കരാറുകാരനെ ആദരിക്കും.