കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇലക്ഷന്‍ 17ന് കേരള കോണ്‍ഗ്രസിലെ ജെസി ജോസ ഫ് പ്രസിഡന്റാകും:കെ.ആര്‍ രാജി വൈസ് പ്രസിഡന്റ് …

കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തി രഞ്ഞെടുപ്പ് 17ന് നടക്കും.ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ ബിന്ദു രവീന്ദ്ര നും വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗസിലെ ജെസി ജോസഫും രാജി വെച്ച ഒ ഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.മൂന്ന് വര്‍ഷം കോണ്‍ഗ്രസിനും അവസാന ര ണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം എന്ന യുഡിഎഫിലെ മുന്‍ ധാ രണ അനുസരിച്ചായിരുന്നു രാജി. ഇനിയുള്ള രണ്ട് വര്‍ഷം പ്രസിഡന്റ് സ്ഥാനം കേര ള കോണ്‍ഗ്രസ് എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ലഭിക്കും.

പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിലെ മൂന്നാം വാര്‍ഡ് പ്ലാപ്പള്ളിയില്‍ നിന്നുമുള്ള പഞ്ചായത്തംഗമായ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജെസി ജോസഫ് പഞ്ചായത്ത് പ്രസിഡന്റാകും.

കോണ്‍ഗ്രസിലെ ഒമ്പതാം വാര്‍ഡ് ഏന്തയാര്‍ ടൗണിലെ പഞ്ചായത്തംഗമായ കെ.ആര്‍ രാജിക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം.രാവിലെ 11 മണിക്ക് പ്രസിഡന്റ് തെര ഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.

13 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ ആറും കേരള കോണ്‍ഗ്രസിലെ മൂന്നും ഉള്‍ പ്പെടെ ഒമ്പത് അംഗളാണ് യു.ഡി.എഫിനുള്ളത്.സി.പി.എമ്മിനും സി.പി.ഐക്കും ഓരോ അം ഗങ്ങളുള്ള പഞ്ചായത്തില്‍ പരിസ്ഥിതി സംരക്ഷണ സമിതിക്കും ബി.ജെ.പിക്കും ഓരോ അംഗങ്ങളുണ്ട്.