കൂട്ടിക്കൽ:നാടിന്റെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു.

കെ എസ് എഫ് ഇ കൂട്ടിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററിന് അനുവദിച്ച ആംബു ലൻസ് സമർപ്പണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.കൂട്ടിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറ്ററിന്റെ വികസനത്തിന് കേരള ബജറ്റി ൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ആശുപത്രിയിലെ വിവിധ വികസന പ്രവർ ത്തനങ്ങൾക്ക് രാജ്യസഭാoഗം സോമപ്രസാദ് 25 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു.2008 ൽ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതിയാണ് ഈ ആതുരാലയം കമ്മ്യൂ ണിറ്റി ഹെൽത്ത് സെൻറ്ററായി ഉയർത്തിയത്.
ശൈലജാ ടീച്ചർ ആരോഗ്യമന്ത്രിയായതോടെ ഈ ആശുപത്രി അർദ്രം പദ്ധതിയിൽ ഉൾ പ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും ദന്തൽ വിഭാഗം ആരംഭിക്കു കയും ചെയ്തു. എൽ ഡി എഫ് ഭരണകാലത്താണ് നാടാകെ വി ക സനപ്രവർത്തനങ്ങൾ നടക്കുന്നത് കെ ജെ തോമസ് പറഞ്ഞു.
അൻപതാം വർഷത്തിലേക്ക് പ്രവർത്തിക്കുന്ന കെ എസ് എഫ് ഇ ഇതുവരെ ലാഭത്തിലാ ണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ അഡ്വ.ഫിലിപ്പോസ് തോമസ് പറ ഞ്ഞു.കെ എസ് എഫ് ഇ  പൊതുജൻമ ഫണ്ടിൽ നിന്നും സി എസ് ആർ പദ്ധതിയിൽ ഉൾ പ്പെടുത്തിയാണ് 16 ലക്ഷം രൂപ ചെലവഴിച്ച് എയർ കണ്ടീഷൻഡ് ആംബുലൻസ് കൂട്ടിക്ക ൽ ആശുപത്രിക്ക് നൽകിയത്.ആംബുലൻസിന്റെ താക്കോൽ ആശുപത്രി സൂപ്രണ്ട് ഡോ ക്ടർ പ്രസൂൺ മാത്യുവിന് കൈമാറി സംസാരിക്കുകയായിരുന്നു ഫിലിപ്പോസ് തോമസ്.
ചടങ്ങിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ജെസി ജോസ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശുഭേഷ് സുധാക രൻ,പി കെ സണ്ണി,കെ എം ഷാജി,എസ് സജു,ശ്വാം,സുഷമാ ബാബു,വിനീത്പന മൂട്ടിൽ, ഒ എച്ച് നൗഷാദ്, പി കെ സുബൈർ മൗലവി, ജേക്കബ് ജോർജ്, എലിസബത്ത് സാബു, ആശാ ബൈജു, സി ഐ നിഷാദ്, ഡോക്ടർ ഫിലിപ്പ് ഇ കോലടി, വി എം ഷെരീഫ, ഡോ: ബി എ ഷംസുദീൻ, കൊപ്ളി ഹമ്പൻ എന്നിവർ സംസാരിച്ചു.