കൂട്ടിക്കല്‍: കൂട്ടിക്കല്‍ പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ വ്യാഴാഴ്ച തോറും നടത്തുന്ന ഗ്രാമീണ നാട്ടുചന്ത മാതൃകാപരമാകുന്നു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും കര്‍ഷകര്‍ നേരിട്ട് നാട്ടുചന്തയില്‍ എത്തിക്കുന്നു. ചന്തയില്‍ എത്തി ക്കുന്ന ഉത്പന്നങ്ങള്‍ക്ക് തൂക്കം അനുസരിച്ച് ഓരോ ദിവസവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില രൊക്കം നല്‍കിയാണ് കര്‍ഷകരെ സഹായിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില യ്ക്ക്  ചന്തയില്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കുന്ന പദ്ധതി ആവേശത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചിരിക്കുന്നത്. ചന്തയില്‍ വരുന്ന മുഴുവന്‍ സാധനങ്ങളും മണിക്കൂറു കള്‍ക്കുള്ളില്‍ തന്നെ വിറ്റുതീര്‍ക്കാന്‍ സംഘാടകര്‍ക്കു സാധിച്ചു. സിഡിഎസ് ചെയര്‍പേ ഴ്‌സണ്‍ എലിസബത്ത് സാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ആശാ ബിനു, കൃഷി ഓഫീസര്‍ നസിയ, ഗ്രാമപഞ്ചായത്തംഗം ആന്റണി കടപ്ലാക്കല്‍, കൃഷി അസിസ്റ്റന്റ് ജോണ്‍സണ്‍ എന്നിവരാണ് നാട്ടുചന്തയ്ക്ക് നേതൃത്വം നല്‍കുന്നത്.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജയിംസിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ലൈസാമ്മ ജോസ് നാട്ടുചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.ഇ. നിയാസ്, എം.ജി. വിജയമ്മ, ഷീല രവീന്ദ്രന്‍, ബാലകൃഷ്ണന്‍നായര്‍, ജെസി ജോസ്, സുഷമ സാബു, കെ.ആര്‍. രാജി എന്നിവര്‍ പ്രസംഗിച്ചു.