ഏഴു പതിറ്റാണ്ടോളം പിന്നിട്ട  കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതി യ കെട്ടിടം. 2893 ചതുരശ്രമീറ്ററില്‍ മൂന്നു നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ശുചിമുറികളും ഉണ്ട്.
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട കൊമ്പുകുത്തി, ഇടുക്കി ജില്ലയിലെ പെ രുവന്താനം എന്നിവിടങ്ങളില്‍ നിന്നുളള 114 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റെ ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍ മാണം പൂര്‍ത്തീകരിച്ചത്.  പഴയ സ്‌കൂള്‍ കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് രണ്ടു കെട്ടിട ങ്ങള്‍കൂടി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരി ല്‍ പത്തു പേര്‍ എസ്.എസ്.എല്‍. സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാ ന അധ്യാപകന്‍ ഉള്‍പ്പെടെ 13 അധ്യാപകരും നാല് ഓഫീസ് ജീവനക്കാരുമുണ്ട്.
മലയോര മേഖലയിലെ യാത്രാക്ലേശം പരിഗണിച്ച് സ്‌കൂള്‍ തുറക്കുമ്പോള്‍ കൂടുതല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് ഗോത്ര സാരഥി പദ്ധതി പ്രകാരം യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.